Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























മട്ടന്നൂര്‍: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും വരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് ഡി.സി സി.പ്രസിഡണ്ട് സതീശന്‍ പാച്ചേനി. ഷുഹൈബിന്റെ ആത്മാവിന് നീതി കിട്ടുന്നതു വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

കീഴല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലോട് ടൗണില്‍ നടത്തിയ ഷുഹൈബ് അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
  മണ്ഡലം പ്രസിഡണ്ട് കെ. രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.   

പരിപാടിയില്‍ ഷുഹൈബ് സമരത്തില്‍ പോലീസിന്റെ കള്ളക്കേസില്‍ ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജോഷി കണ്ടത്തില്‍, വൈസ് പ്രസിഡണ്ട് ഒ.കെ. പ്രസാദ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി. അബ്ദുള്‍ റഷീദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സംവിധായകന്‍ മൊയ്തു താഴത്ത്, വി.ആര്‍. ഭാസ്‌കരന്‍ , ടി.വി. വേണു മാസ്റ്റര്‍, വി.എന്‍. മുഹമ്മദ്, എന്‍.സി.സുമോദ്, ഷബീര്‍ എടയന്നൂര്‍, പി.വി. ഹരിദാസന്‍, എം. ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply