Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയകള്‍ വിദ്യാര്‍ത്ഥിക്കളെ പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും ലഹരിക്കടിമപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുവ സമൂഹം ഒന്നിക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും പുതു തലമുറയെ ലക്ഷ്യമാക്കിയുള്ള മയക്കുമരുന്ന് ലോഭികളുടെ നീക്കത്തെ യുവ സമൂഹം ഒന്നിക്കണമെന്നും എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കലാലയങ്ങളും സ്‌കൂളുകളുടെ പരിസരങ്ങളും കേന്ദീകരിച്ച് കഞ്ചാവ് ലഹരി മാഫിയ വളരുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ് അധികൃതരെന്ന് യോഗം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഞ്ചാവ് മാഫിയക്കുള്ള ബന്ധം അന്വേഷണ വിധേയമാക്കേണ്ടതുണ്ട്
സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തിയാണ് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത്
ഇതിനെ നിയന്ത്രിക്കാനോ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനോ അ ധികൃതര്‍ക്ക് കഴിയുന്നില്ല നിസ്സംഗത കൈവിട്ട് കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്.എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ മൊയ്തീന്‍ പനേര ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ സലാം ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, മഹ്മൂദ് ജിലാനി ബാഖവി, ബി.എ.ശാഫി. കുണിയ, ബി.എം.എ.മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ തുടങ്ങിയവര്‍ സംസാരിച്ചു. ആബിദ് സഖാഫി മൗവ്വല്‍ സ്വാഗതവും ബശീര്‍ ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

Leave A Reply