Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » എസ്എസ്എല്‍സി പരീക്ഷയ്ക്ക് 2935 കേന്ദ്രങ്ങള്‍; ഹയര്‍ സെക്കന്‍ഡറിക്ക് 2076 കേന്ദ്രങ്ങള്‍

എസ്എസ്എല്‍സി പരീക്ഷയ്ക്ക് 2935 കേന്ദ്രങ്ങള്‍; ഹയര്‍ സെക്കന്‍ഡറിക്ക് 2076 കേന്ദ്രങ്ങള്‍

Written By Muhimmath News on Wednesday, 7 March 2018 | 10:35
























തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. മൊത്തം 13.67 ലക്ഷം കുട്ടികളാണ് ഇന്നു പരീ ക്ഷാഹാളിലെത്തുന്നത്. 

പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലേയുമാണ് നടക്കുക. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ് 2,751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും. ഉച്ചയ്ക്ക് 1.45നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. 2,935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്.

ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി മൂല്യനിര്‍ണയത്തിനായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാന്പുകള്‍ നടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനത്തിന് സജ്ജമാകും. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,25,580 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (1,60,510) മലപ്പുറത്തും കുറവ് (23,313) വയനാട്ടിലുമാണ്. സംസ്ഥാനത്തും പുറത്തുമായി 2,076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കു ക്രമീകരിച്ചിട്ടുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved