Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെ കല്ലേറ്; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെ കല്ലേറ്; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 8 March 2018 | 17:36


കാസര്‍കോട്: ബേക്കലിന് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെ കല്ലേറ്. യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ ഉമ (42), തൃക്കരിപ്പൂര്‍ തങ്കയത്തെ ധന്യ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ ചികിത്സ തേടി. 

മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരെയാണ് കോട്ടിക്കുളത്തിനും ബേക്കലിനുമിടയില്‍ കല്ലേറുണ്ടായത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. റെയില്‍വേ പൊലീസ് അന്വേഷിച്ചുവരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved