Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ബദിയടുക്ക:  ജില്ലയിലെ 12 സോണുകളില്‍ നടക്കുന്ന എസ് വൈ എസ് ദ്വിവാര്‍ഷിക കൗണ്‍സിലുകള്‍ക്ക് ബദിയടുക്ക സോണില്‍ തുടക്കം. യൂണിറ്റ് സര്‍ക്കിള്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയാണ് സോണ്‍ കൗണ്‍സിലുകള്‍ നടക്കുന്നത്. 

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍  നടന്ന വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് എസ് വൈ എസ്  ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി ആമുഖം അവതരിപ്പിച്ചു. ആദര്‍ശ പഠന സെഷന് ജില്ലാ ഉപാധ്യക്ഷനന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറയും കൗണ്‍സില്‍ നടപടികള്‍ക്ക് സോണ്‍ കണ്‍ട്രോളര്‍  അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലും നേതൃത്വം നല്‍കി. 

ഒര്‍ഗനൈസിംഗ്, അഡ്മിനിസ്‌ട്രേഷന്‍, സാന്ത്വനം, ദഅ്‌വാ എന്നീ നാല് വകുപ്പുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അബ്ദുല്‍ അസീസ് ഹിമമി സഖാഫി ഗോസാഡ അവതരിപ്പിച്ചു. സോണ്‍ ഫിനാന്‍സിംഗ് സെക്രട്ടറി ബശീര്‍ സഖാഫി കൊല്യം സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീതിക്കുഞ്ഞി മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി.
  
ശനിയാഴ്ച ജില്ലയിലെ മുള്ളേരിയ, കുമ്പള, ഉപ്പള എന്നീ സോണുകളില്‍ കൗണ്‍സില്‍ നടക്കും. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

ഞായറാഴ്ച മഞ്ചേശ്വരം മള്ഹരില്‍ നടക്കുന്ന മഞ്ചേശ്വരം സോണ്‍ വാര്‍ഷിക കൗണ്‍സിലില്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍ വിഷയമവതരിപ്പിക്കും. ഈ മാസം 15നകം സോണ്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയാകും.
Leave A Reply