കാസര്‍കോട്: കഴിഞ്ഞ രണ്ട് മാസമായി ജില്ലയില്‍ നടന്നു വരുന്ന രണ്ടാം വാര്‍ഷിക കൗസിലിന് സമാപനം കുറിച്ച് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ 10.30ന് മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ നടക്കും. 400 ഓളം യൂണിറ്റുകളില്‍ 50 സര്‍ക്കിളുകളിലും 12 സോണുകളിലും നടന്ന കൗണ്‍സിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പഠന വിധേയമാക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ കണ്ട്രോളര് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും. ആത്മീയ സദസ്സിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ രണ്ടാം വാര്‍ഷിക റിപ്പോര്‍ട്ടും ബശീര്‍ പുളിക്കൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരപ്പിക്കും. അഡ്മിനിസ്ട്രേഷന്, ഒര്‍ഗനൈസിംഗ്, ദഅ്വ, ക്ഷേമകാര്യം എന്നീ നാല് വകുപ്പുകളുടെ റിപ്പോര്‍ട്ടിന് മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ജില്ലാ ഭാരവാഹികളായ സയ്യിദ് ജലാല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്റഫ് കരിപ്പോടി, കരീം മാസ്റ്റര്‍, ശാഫി സഅദി ഷിറിയ, അശ്റഫ് സുഹ്രി നേതൃത്വം നല്‍കും. 12 സോണുകളുടെ കണ്ട്രോളര്മാര് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. 3.30ന് സമാപിക്കും. രജിസ്ട്രേഷന് 9.30ന് ആരംഭിക്കും.