Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » കാസര്‍കോട് ജില്ലാ എസ് വൈ എസിന് പുതിയ രണ്ട് സെക്രട്ടറിമാര്‍, 12 സോണുകള്‍ക്ക് കണ്‍ട്രോളര്‍മാരെ നിയമിച്ചു.

കാസര്‍കോട് ജില്ലാ എസ് വൈ എസിന് പുതിയ രണ്ട് സെക്രട്ടറിമാര്‍, 12 സോണുകള്‍ക്ക് കണ്‍ട്രോളര്‍മാരെ നിയമിച്ചു.

Written By Muhimmath News on Monday, 26 March 2018 | 19:25


കാസര്‍കോട്:  ജില്ലാ എസ് വൈ എസ് ക്യാബിനറ്റിലേക്ക് പുതുതായി രണ്ട് സെക്രട്ടറിമാരെ തെരെഞ്ഞെടുത്തു. ജില്ലാ ക്ഷേമ കാര്യ സെക്രട്ടറിയായി ശാഫി സഅദി ഷിറിയയേയും ജില്ലാ ദഅ്‌വാകാര്യ സെക്രട്ടറിയായി അശ്‌റഫ് സുഹ്‌രി പരപ്പയേയും തെരെഞ്ഞടുത്തു.  മുേളളരിയയില്‍ സമാപിച്ച ജില്ല കൗണ്‍സില്‍ യോഗമാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു. 

    നലവില്‍ ഉപ്പള സോണ്‍ സെക്രട്ടറിയാണ് ശാഫി സഅദി, പരപ്പ സോണ്‍ സെക്രട്ടറിയാണ് അശ്‌റഫ് സുഹ്‌രി. 

 കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തക ശാക്തീകരണത്തിനുമായി   ജില്ലയിലെ  12 സോണുകളിലേക്ക് കണ്‍ട്രോളര്‍മാരെ നിയമിച്ചു.  
  
 സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ (മഞ്ചേശ്വരം സോണ്‍) സയ്യിദ് അഹ്മദ് ജലാല്‍ ബുഖാരി (ഉപ്പള), മുഹമ്മദ് സാഖാഫി പാത്തൂര്‍ (കാസര്‍കോട്) ബശീര്‍ പുളിക്കൂര്‍ (മഞ്ചേശ്വരം) അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (കുമ്പള) അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (ബദിയടുക്ക) കന്തല്‍ സൂപ്പി മദനി(മുള്ളേരിയ) അബ്ദുല്‍ കരീം മാസ്റ്റര്‍ (ഉദുമ) ശാഫി സഅദി ഷിറിയ (ബേഡകം) അശറഫ് കരിപ്പൊടി (ഹോസ്ദുര്‍ഗ്ഗ്‌, ചെറുവത്തൂര്‍) അശറഫ് സുഹ്‌രി (തൃക്കരിപ്പൂര്‍) എന്നിവരാണ് വിവിധ സോണിലേക്ക്  നിയമിച്ച കണ്‍ട്രോളര്‍മാര്‍. 
   
മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  ജില്ലയിലെ 50 സര്‍ക്കിളിലേക്കും 400 യൂണിറ്റുകളിലേക്കും കണ്‍ട്രോളര്‍മാരെ നിയമിച്ചിട്ടുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved