Latest News :
...
Home » , , , » എസ് വൈ എസ് സോണ്‍ കൗണ്‍സില്‍ 10ന്; സെക്ടര്‍ കൗണ്‍സിലിന് ശനിയാഴ്ച തുടക്കം

എസ് വൈ എസ് സോണ്‍ കൗണ്‍സില്‍ 10ന്; സെക്ടര്‍ കൗണ്‍സിലിന് ശനിയാഴ്ച തുടക്കം

Written By Muhimmath News on Friday, 2 March 2018 | 19:05


കുമ്പള: സമസ്ത കേരള സുന്നി യുവജന സംഗം കുമ്പള സോണ്‍ വാര്‍ഷിക കൗണ്‍സില്‍ 10 ശനിയാഴ്ച ശാന്തിപ്പള്ളം മുഹിമ്മാത്തില്‍ നടക്കും. വൈകിട്ട് നാല് മണിക്ക് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങളുടെ അദ്യക്ഷതയില്‍ ജില്ല പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ കണ്‍ട്രോളര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും. ആദര്‍ശം സെഷനില്‍ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി വിഷയാവതരണം നടത്തും.അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി താജുദ്ധീന്‍ സുബ്ബയ്യകട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടും അശ്‌റഫ് സഅദി ആരിക്കാടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.

സോണ്‍ കൗണ്‍സിലുകള്‍ക്ക് മുന്നോടിയായുള്ള സര്‍ക്കിള്‍ കൗണ്‍സിലുകള്‍ ശനിയാഴ്ച ആരംഭിക്കും. കുമ്പള സര്‍ക്കിള്‍ കൗണ്‍സില്‍ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മൈമൂന്‍ നഗറിലും കുമ്പോല്‍ സര്‍ക്കിള്‍ കൗണ്‍സില്‍ രാത്രി 8 മണിക്ക് പൂക്കട്ട നൂറുല്‍ ഉലമ സൗധത്തിലും നടക്കും.

സര്‍ക്കിള്‍ കണ്‍ട്രോള്‍മാരായ ഹംസ സഖാഫി ഉപ്പിന, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. അബ്ദുല്‍ കരീം മാസ്റ്റര്‍, അശ്‌റഫ് സഅദി ആരിക്കാടി, ലത്വീഫ് സഖാഫി മൊഗ്രാല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, ലത്വീഫ് സഅദി, സിദ്ധീഖ് പി കെ നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved