Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » യുവോര്‍ജ്ജം രാഷ്ട്രനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ സമൂഹം കൈകോര്‍ക്കണം : എസ് വൈ എസ്

യുവോര്‍ജ്ജം രാഷ്ട്രനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ സമൂഹം കൈകോര്‍ക്കണം : എസ് വൈ എസ്

Written By Muhimmath News on Sunday, 11 March 2018 | 20:37


കുമ്പള: രാഷ്ട്രനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ട യുവോര്‍ജ്ജം ലഹരി വസ്തക്കളുടെ ഉപയോഗത്തിനും വിപണനത്തിനും ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവല്‍കരിക്കുന്നതിന് മത രാഷ്ട്രീയ നേതാക്കളും പൊതുസമൂഹവും കൈക്കോര്‍ക്കണമെന്ന് എസ് വൈ എസ് കുമ്പള സോണ്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു

ജില്ലയിലെ പല ഭാഗങ്ങളിലും വിദ്യാലയങ്ങളെ കേന്ദ്രികരിച്ച് വിദ്യാര്‍ത്ഥികളെ പ്രലോഭപ്പിച്ചും ഭീഷണിപ്പെടുത്തിക്കെണ്ടിരിക്കുന്ന സാഹചരത്തില്‍ സമൂഹവും നിയമപാലകരും ജാഗ്രതയോടെ കാണണമെന്നും പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

എസ് വൈ എസ് സോണ്‍ പ്രസിഡന്റ സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങളുടെ അദ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ആമുഖം അവതരിപ്പിച്ചു. കണ്‍ട്രോളര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി കൗണ്‍സില്‍ നടപടകള്‍ക്ക് നേതൃത്ത്വം നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി താജുദ്ധീന്‍ മാസ്റ്റര്‍ പൊതു റിപ്പോര്‍ട്ടും അശ്‌റഫ് സഅദി ആരിക്കാടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആദര്‍ശ സെക്ഷനില്‍ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ക്ലാസ് എടുത്തു.

അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജമലുലൈലി തങ്ങള്‍ കര, ലത്വീഫ് സഖാഫി മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും, ലത്വീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved