Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു; എസ് വൈ എസ് കുമ്പള സോണ്‍ കൗണ്‍സില്‍ 10ന് ശാന്തിപ്പള്ളത്ത്

സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു; എസ് വൈ എസ് കുമ്പള സോണ്‍ കൗണ്‍സില്‍ 10ന് ശാന്തിപ്പള്ളത്ത്

Written By Muhimmath News on Thursday, 8 March 2018 | 19:28


കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ വാര്‍ഷിക കൗണ്‍സില്‍ 10ന് വൈകിട്ട് നാലുമണിക്ക് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്തില്‍ നടക്കും. സോണ്‍ പരിധിയിലെ യൂനിറ്റ് കൗണ്‍സിലുകള്‍ക്ക് യു സിമാര്‍ നേതൃത്വം നല്‍കി. കുമ്പോല്‍, കുമ്പള എന്നീ സര്‍ക്കിളുകളിലെ കൗണ്‍സിലുകള്‍ സമാപിച്ചു. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, താജുദ്ദീന്‍ മാസ്റ്റര്‍, ലത്വീഫ് സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഹംസ സഖാഫി ഉപ്പിന എന്നിവര്‍ സര്‍ക്കിള്‍ കണ്‍ട്രോളര്‍മാരായിരുന്നു.

സോണ്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ കണ്‍ട്രോളര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും. ആദര്‍ശം സെഷനില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ക്ലാസെടുക്കും. ജില്ലാ സാരഥികളായ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, അബ്ദുര്‍ കരീം എന്നിവര്‍ സംബന്ധിക്കും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved