Saturday, 10 March 2018

എസ് വൈ എസ് മുള്ളേരിയ സോണ്‍ കൗണ്‍സില്‍ സമാപിച്ചു



മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം  മുള്ളേരിയ സോണ്‍   വാര്‍ഷിക കൗണ്‍സില്‍  മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍  സമാപിച്ചു.  പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍  അദ്യക്ഷത വഹിച്ചു. ആദര്‍ശം എന്ന വിഷയത്തില്‍ റഫീഖ് സഅദി ദേലംപാടി ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സോണ്‍  കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. 


സെക്രട്ടറി റസാഖ് സഖാഫി പള്ളങ്കോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹനീഫ് സഅദി പള്ളത്തൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട്  ജഹ്ഫര്‍ സഅദി പള്ളത്തൂര്‍, ഷാഫി മദനി കാനക്കോട്, റഫീഖ് സഖാഫി മയ്യളം, പി എസ് മുഹമ്മദ്കുഞ്ഞി പള്ളങ്കോട് തുടങ്ങിയവര്‍ അവതരിപ്പിച്ചു.

SHARE THIS

Author:

0 التعليقات: