Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

സീതാംഗോളി: പുത്തന്‍ പ്രസ്ഥാനക്കാരെ കരുതിയിരിക്കണമെന്നും ആദര്‍ശ രംഗത്ത് യാതൊരു തരത്തിലുമുള്ള വിട്ട് വീഴ്ച്ചക്ക് തയ്യാറാകരുത് എന്നും എസ് വൈ എസ് കുമ്പള സോണ്‍ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി പറഞ്ഞു. 

പുത്തിഗെ സൗത്ത് സര്‍ക്കിള്‍ കൗണ്‍സിലില്‍ ' ഇതിഹാസം രചിച്ച ആദര്‍ശ നായകര്‍ ' എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ധേഹം. 

ഇസ്ലാമിന്റെ പേരില്‍ പലതും കടത്തിക്കൂട്ടി തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന പ്രസ്ഥാനമാണ് സലഫി പ്രസ്ഥാനമടക്കമുള്ള പുത്തന്‍ വാദികളെന്നും അവര്‍ക്ക് പാരമ്പര്യം അവകാശപ്പെടാന്‍ സാധ്യമല്ലെന്നും അഹ്ലു സുന്ന പാരമ്പര്യത്തില്‍ അധിഷ്ടിതമായ പ്രസ്ഥാനമാണണന്നും  അദ്ധേഹം ഓര്‍മ്മപ്പെടുത്തി. 

സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി  തങ്ങളുടെ അദ്ധ്യക്ഷതയില്‍ കുമ്പള സോണ്‍ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. അബ്ദുല്‍ ഖാദര്‍ അമാനി, മൊയ്തു ജി എസ് കര, സി കെ അബ്ദുല്ല ബാപ്പാലിപ്പൊനം സംബന്ധിച്ചു. 

അബ്ദുസലാം സഖാഫി പാടലടുക്ക സ്വാഗതവും ഉമറുല്‍ ഫാറൂഖ് സഖാഫി മുഗു നന്ദിയും പറഞ്ഞു.
Leave A Reply