Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

കാഞ്ഞങ്ങാട്: ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും പുതു തലമുറയെ ലക്ഷ്യമാക്കിയുള്ള മയക്കുമരുന്ന് ലോബികളുടെ നീക്കത്തെ പൊതുസമൂഹം ഒന്നിച്ചു എതിര്‍ക്കണമെന്ന് എസ്.വൈ. എസ് കാഞ്ഞങ്ങാട് വെസ്റ്റ് സര്‍ക്കിള്‍ വാര്‍ഷിക കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 

ഏറ്റവും പവിത്രമായി കരുതുന്ന വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പോലും വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലഹരിക്കടിമപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. 

പഴയകടപ്പുറം ആലംപാടി ഉസ്താദ് സുന്നി സെന്ററില്‍  നടന്ന വാര്‍ഷിക കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ അശ്‌റഫിയുടെ അദ്ധ്യക്ഷതയില്‍ സോണ്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം ഉദ്ഘാടനം ചെയ്തു. ബശീര്‍ മങ്കയം, മൂസാ പടന്നക്കാട്, അബ്ദുല്‍ഖാദിര്‍ സഖാഫി അല്‍മദീന, കെ.പി.ഹുസൈന്‍ മുസ്‌ലിയാര്‍ പഴയകടപ്പുറം, റഫീഖ് പടന്നക്കാട്, സി.എച്ച്. മൂസാ കല്ലൂരാവി പ്രസംഗിച്ചു. മുഹമ്മദ് സഅദി നുച്യാട് സ്വാഗതവും അബ്ദുര്‍റഹ്മാന്‍ സഅദി പുഞ്ചാവി നന്ദിയും പറഞ്ഞു. 

Leave A Reply