Latest News :
...
Home » , , , » എസ് വൈ എസ് ജല സംരക്ഷണ കാമ്പയിന്‍: കുടിവെള്ള വിതരണം ആരംഭിച്ചു

എസ് വൈ എസ് ജല സംരക്ഷണ കാമ്പയിന്‍: കുടിവെള്ള വിതരണം ആരംഭിച്ചു

Written By Muhimmath News on Thursday, 29 March 2018 | 18:12


തൃക്കരിപ്പൂര്‍: ജലമാണ് ജീവന്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ജല സംരക്ഷണ കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് തൃക്കരിപ്പൂര്‍ സോണിലെ മാവിലാക്കടപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള കുടിവെള്ള പദ്ധതിയുടെ വിതണോദ്ഘാടനം എസ് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം നിര്‍വ്വഹിച്ചു. 

കുടിവെള്ളത്തിന്  കഷ്ടപ്പെടുന്ന നിരവധി  തീരദേശ കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എസ് വൈ എസ് സാന്ത്വന കേന്ദ്രം വഴി യൂണിഫോം ധാരികളായ സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍ വീടുകള്‍ തോറും ശുദ്ധജലം വിതരണം ചെയ്യുമെന്നും അറിയിച്ചു. അതിനോടനുബന്ധിച്ച് നടന്ന പൊതു പരിപാടിയില്‍  കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി കെ അബദുല്ല മൗലവി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോണ്‍ ഫിനാന്‍സ് സെക്രട്ടറി അബദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ നാസര്‍ അമാനി, വി.ഇബ്രാഹിം സഅദി, സര്‍ക്കിള്‍ പ്രസിഡന്റ് ശരീഫ് സഅദി, ഹുസൈന്‍ ഹാജി, കൈതക്കാട് അബ്ദുല്‍ റഹ് മാന്‍ ഹാജി, ഗുലാ മുഹമ്മദ് മാസ്റ്റര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved