Latest News :
...
Home » , , » എസ് വൈ എസ് ഉദുമ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ 15ന് വ്യാഴാഴ്ച

എസ് വൈ എസ് ഉദുമ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ 15ന് വ്യാഴാഴ്ച

Written By Muhimmath News on Tuesday, 13 March 2018 | 19:48



ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ രണ്ടാം വാര്‍ഷിക കൗണ്‍സില്‍ മാര്‍ച്ച് 15ന് വ്യാഴാഴ്ച വൈകുന്നേരം 3 മണി മുതല്‍ കുണിയ മിന്‍ഹാജ് കാമ്പസില്‍ നടക്കും. എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്‌ലിയാരുടെ അദ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി വിഷയാവതരണം നടത്തും. ആദര്‍ശ പഠന സെഷനില്‍ ജില്ല ഉപാദ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ക്ലാസിന് നേതൃത്വം നല്‍കും. കൗണ്‍സില്‍ നടപടികള്‍ക്ക് സോണ്‍ കണ്‍ട്രോളര്‍ കരിം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട നേതൃത്വം നല്‍കും. 

ഓര്‍ഗനൈസിംഗ്, അഡ്മിന്‌സ്‌ട്രേഷന്‍, സാന്ത്വനം, ദഅ്‌വ, സാമ്പത്തികം, എന്നീ വകുപ്പുകളുടെ റിപ്പോര്‍ട്ട് യഥാക്രമം ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി.എം.എ. മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, മഹ്മൂദ് ജീലാനി ബാഖവി, മൊയ്തീന്‍ പനേര,  എന്നിവര്‍ അവതരിപ്പിക്കും. ജനറല്‍ റിപോര്‍ട്ട് സെക്രട്ടറി ആബിദ് സഖാഫി മൗവ്വല്‍ അവതരിപ്പിക്കും. 

സോണ്‍ പരിധിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved