Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു. അമരാവതിയല്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് വിവരം.
കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ടിഡിപി പിന്തുണക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വൈ.വി സുബ്ബ റെഡ്ഡി ആയിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

16 ലോക്‌സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയില്‍ ആറംഗങ്ങളുണ്ട്. 2014ലാണു ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇരു പാര്‍ട്ടികളും സഖ്യത്തിലായിരുന്നു.
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് ടിഡിപി മന്ത്രിമാര്‍ മോദി സര്‍ക്കാരില്‍നിന്നു രാജിവച്ചിരുന്നു.

Leave A Reply