Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , » രക്ഷാപ്രവര്‍ത്തനം തുടരുന്നു; തേനി കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 14 ആയി

രക്ഷാപ്രവര്‍ത്തനം തുടരുന്നു; തേനി കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 14 ആയി

Written By Muhimmath News on Monday, 12 March 2018 | 12:54
























ഇടുക്കി: തേനി ജില്ലയിലെ കൊരങ്ങിനി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. അഞ്ച് സ്ത്രീകള്‍ അടക്കം ഒമ്പത് പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടത്തം സ്ഥിരീകരിച്ചു. 

എന്നാല്‍ 14 പേര്‍ മരിച്ചതായാണ് വനംവകുപ്പ് നല്‍കുന്ന അനൗദ്യോഗിക വിവരം. ഒമ്പതു പേര്‍ ഇപ്പോഴും കുടുങ്ങിക്കിടന്നുണ്ടെന്നാണ് സുചന. ഇതിനകം 27 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 17 പേരെ മധുര, തേനി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോട്ടയം പാലാ സ്വദേശി ബീന ജോര്‍ജ് എന്നയാളും പരിക്കേറ്റവരില്‍ പെടുന്നു. ബീന മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ബീന അവിടെ ഐ.ടി ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ട്രക്കിംഗ് സംഘത്തില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് വ്യക്തമല്ല.

അതേസമയം, അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തമിഴ്‌നാട്, കേരള പോലീസിനൊപ്പം സൈന്യവും കമാന്‍ഡോയും രംഗത്തിറങ്ങിയിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചിരിക്കുന്നതെന്ന് തേനി ഡി.വൈ.എസ്.പി അറിയിച്ചു. ചെന്നൈ സ്വദേശികളായ അഖില, പ്രേംലത, ശുഭ, പുനിത, വിപിന്‍, അരുണ്‍, ഈറോഡ് സ്വദേശികളായ തമിഴ്‌ശെല്‍വി, വിജയ, വിവേക് എന്നിവരാണ് മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അറുപതംഗ സംഘമാണ് ഇവിടെ ട്രക്കിംഗിനെത്തിയത്. അനധികൃതമായാണ് ട്രക്കിംഗ് നടത്തിയതെന്നും സൂചനയുണ്ട്. 

തീ പടര്‍ന്നുപിടിച്ചതോടെ സംഘത്തിലുള്ളവര്‍ ചിതറിയോടി. പലരും മുകളിലേക്ക് ഓടിക്കയറിയതാണ് ദുരന്തം വര്‍ധിക്കാന്‍ കാരണം. പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ ഈ മേഖലയില്‍ ട്രക്കിംഗ് സംഘങ്ങള്‍ക്ക് സ്ഥലപരിചയം ഇല്ലാത്തതാണ് ഇവര്‍ക്ക് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടായത്. പല സംഘങ്ങളായാണ് ഇവിടെ ട്രക്കിംഗ് സംഘമെത്തിയത്. അതുകൊണ്ടുതന്നെ എത്രപേര്‍ ഇവിടെയെത്തി എന്നതില്‍ കൃത്യമായ കണക്ക് ലഭ്യമായി വരുന്നതേയുള്ളൂ.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉച്ചയോടെ തേനിയില്‍ എത്തുമെന്നാണ് സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved