Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » ത്രിപുരയില്‍ വ്യാപക അക്രമം; ലെനിന്‍ പ്രതിമ തകര്‍ത്തു

ത്രിപുരയില്‍ വ്യാപക അക്രമം; ലെനിന്‍ പ്രതിമ തകര്‍ത്തു

Written By Muhimmath News on Tuesday, 6 March 2018 | 11:37
























അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപക അക്രമം. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം മുതല്‍ ആരംഭിച്ച അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തെക്കന്‍ ത്രിപുരയിലെ ബലോണിയയില്‍ സ്ഥാപിച്ചിട്ടുള്ള ലെനിന്റെ പ്രതിമ അക്രമികള്‍ തകര്‍ത്തു. 

ബിജെപി പ്രവര്‍ത്തകരാണ് ദക്ഷിണത്രിപുരയിലും അഗര്‍ത്തല വിമാനത്താവളത്തിന് സമീപവും സ്ഥാപിച്ച പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം. സംസ്ഥാനത്ത് പലയിടത്തും സിപിഎം ഓഫീസുകള്‍ തകര്‍ക്കപ്പെടുകയും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാകളുടെ പ്രതിമകള്‍ അക്രമികള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

സിപിഎമ്മിന്റെ ഓഫീസുകള്‍ക്കും പ്രതികള്‍ക്കും നേരെയുണ്ടാവുന്ന ആക്രമങ്ങളില്‍ പോലീസ് കേസെടുക്കുന്നില്ലെന്നാണ് സിപിഎം നേതാക്കള്‍ പരാതിപ്പെടുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണു പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ന്നുവീണപ്പോള്‍ 'ഭാരത് കി ജയ്' എന്ന മുദ്രാവാക്യം വിളികള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ അക്രമസംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എകെ ശുക്ലക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved