Latest News :
...
Home » , , » യു പി ഉപതെരഞ്ഞെടുപ്പ്: ബി ജെ പിക്ക് വന്‍ തിരിച്ചടി; ബീഹാറില്‍ ആര്‍ ജെ ഡി

യു പി ഉപതെരഞ്ഞെടുപ്പ്: ബി ജെ പിക്ക് വന്‍ തിരിച്ചടി; ബീഹാറില്‍ ആര്‍ ജെ ഡി

Written By Muhimmath News on Wednesday, 14 March 2018 | 19:37



ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഗോരഘ്പൂരിലും മറ്റൊരു മണ്ഡലമായ ഫുല്‍പൂരിലും ബി ജെ പിയെ നിലംപരിശാക്കി സമാജ് വാദി പാര്‍ട്ടി വിജയക്കൊടി പാറിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര സിങ് പട്ടേലാണ് അട്ടിമറി ജയം കരസ്ഥമാക്കിയത്.

ബി ജെ പിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് അട്ടിമറിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി ആതിഥ്യനാഥ് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഫുല്‍പൂരില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് നാഗേന്ദ്ര സിങ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. 3,42,796 വോട്ടുകള്‍ പട്ടേലിന് ലഭിച്ചു. ബിജെപിക്ക് 2,83,183 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇവിടെ 19,334 വോട്ടുകള്‍ നേടി. 2014ല്‍ മൂന്ന് ലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേശവ് പ്രസാദ് മൗര്യ വിജയിച്ചിരുന്നത്.

ബി എസ് പി ഇത്തവണ രണ്ട് മണ്ഡലങ്ങളിലും എസ് പിക്ക് പിന്തുണ നല്‍കിയിരുന്നു. പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണം ഈ രൂപത്തില്‍ സാധ്യമായാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പിയില്‍ ബി ജെ പി വന്‍ വെല്ലുവിളി നേരിടുമെന്ന് ഉറപ്പാണ്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിലെ അരരിയയിലും ബി ജെപി സ്ഥാനാര്‍ഥി പിന്നിലാണ്. ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം മുന്നിലാണ്. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റാണിത്. ആര്‍ജെഡി എംപിയുടെ മരണത്തെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved