Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » യുഎഇ പൊള്ളി തുടങ്ങി

യുഎഇ പൊള്ളി തുടങ്ങി

Written By Muhimmath News on Monday, 26 March 2018 | 12:49
























ദുബായ്: നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ (എന്‍സിഎം) കണക്കനുസരിച്ച് യുഎഇ യിലെ കാലാവസ്ഥ തണുപ്പില്‍ നിന്നും മെല്ലെ ചൂടിലേക്ക് മാറി തുടങ്ങി. ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും, തീരപ്രദേശത്ത് പരമാവധി 85 ശതമാനം വരെ ഈര്‍പ്പം ലഭിക്കുമെന്നും എന്‍സിഎം അറിയിച്ചു.

ചൊവ്വാഴ്ച വരെ കാര്‍മേഘങ്ങള്‍ ക്രമേണ ഉണ്ടാകുമെന്നും, വടക്കന്‍ എമിറേറ്റിലെ താപനിലയില്‍ 16 ഡിഗ്രി വരെ കുറഞ്ഞ തണുപ്പ് അനുഭവപ്പെടുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved