Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » ഉദുമയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

ഉദുമയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 15 March 2018 | 10:04

കാസര്‍കോട്: ബുധനാഴ്ച അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ കെ.എസ്.ടി.പി റോഡില്‍ അപകടങ്ങളുടെ പരമ്പര. ഉദുമയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉദുമ പള്ളം ഓവര്‍ബ്രിഡ്ജിന് സമീപം പെട്രോള്‍ വണ്ടിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചു. തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത്. 

ഉദുമ പാലക്കുന്നില്‍ ഇന്നോവ കാര്‍ ബാരിക്കേടിലേക്ക് ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. നിരവധി അപകട പരമ്പരകള്‍ക്ക് സാക്ഷിയായ കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ മഴ എത്തിയതോടെ അപകടങ്ങള്‍ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved