Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























ഉളുവാര്‍: ഉളുവാര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ .എസ്, എസ്.എസ്.എഫ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട്‌നേര്‍ച്ചയും, എസ്.വൈ.എസ് സാന്ത്വനം  കമ്മറ്റിയുടെ കീഴില്‍ സാധു കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍  ഖൈറിന്റെ (വീട് ) സമര്‍പ്പണവും അടുത്ത മാസം (ഏപ്രില്‍) ഒന്നിന്  ഉളുവാര്‍ താജുല്‍ ഉലമ നഗറില്‍ നടക്കും.

പരിപാടികള്‍ക്ക് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും .ജില്ലയിലെ  പ്രഗത്ഭ സയ്യിദുമാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.

സിയാറത്ത് ,പതാക  ഉയര്‍ത്തല്‍, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ,ബുര്‍ദ, നാത്ത്  ആസ്വാദനം, അനുസ്മരണ പ്രഭാഷണം, ദാറുല്‍ ഖൈര്‍  സമര്‍പ്പണം, അനുമോദനം, പ്രാര്‍ത്ഥനാ സംഗമം തുടങ്ങിയ പരിപാടികള്‍ ഇതിന്റെ  ഭാഗമായി നടക്കും.

പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു .ഉളുവാര്‍ താജുല്‍ ഉലമ സ്മാരക സൗധത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ഉത്ഘാടനം  ചെയ്തു.യുണിറ്റ് പ്രസിഡന്റ് എം അബ്ബാസ് അധ്യക്ഷത വഹിച്ചു.അഷ്‌റഫ്  സഖാഫി,യൂസുഫ് യു.കെ, ഷെയ്ക്കാലി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : അബ്ദുല്‍ ലത്തീഫ് എ.ബി (ചെയര്‍മാന്‍), യൂസുഫ്  യു.കെ(ജന.കണ്‍വീനര്‍),എം.ഇബ്രാഹിം(ഫിനാന്‍സ് കണ്‍വീനര്‍), എം  അബ്ബാസ്,ഖലീല്‍ യു.കെ, മുഹമ്മദ് കൊടുവ, ഹമീദ് എ.ആര്‍ (വൈ.ചെയര്‍മാന്‍),സിദ്ധീഖ് യു.എ, അഷ്‌റഫ് സഖാഫി, എം.കെ  അക്ബര്‍, മുനീര്‍, ഇബ്രാഹിം എ.ബി, ഫാറൂഖ് (ജോ.കണ്‍)

Leave A Reply