Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » » കോപ്പയില്‍ പുലിയിറങ്ങിയതായി സംശയം

കോപ്പയില്‍ പുലിയിറങ്ങിയതായി സംശയം

Written By Muhimmath News on Thursday, 1 March 2018 | 17:43


വിദ്യാനഗര്‍: വിദ്യാനഗര്‍ കോപ്പയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ കാല്‍പാട് പരിശോധിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസും സ്ഥലത്തെത്തി. 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോപ്പയിലെ ഖലീലിന്റെ വീട്ടില്‍ നിന്ന് പുലിയിറങ്ങിപ്പോകുന്നത് കണ്ടതായാണ് സമീപത്തെ വീട്ടുകാര്‍ പറയുന്നത്. പൊലീസും ഫോറസ്റ്റ് അധികൃതരും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാല്‍പ്പാടുകള്‍ വലിയ കാട്ടുപൂച്ചയുടേതാകുമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved