Latest News :
Home » » ദേശീയപാത വികസനം; മൊഗ്രാല്‍ പുത്തൂരില്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി

ദേശീയപാത വികസനം; മൊഗ്രാല്‍ പുത്തൂരില്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി

Written By Muhimmath News on Saturday, 31 March 2018 | 11:20


മൊഗ്രാല്‍ പുത്തൂര്‍: ദേശീയ പാത വികസനത്തിന്റെ ഭാഗമായി കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂരില്‍ ധര്‍ണ നടത്തി. ജില്ലാ വൈ പ്രസിഡണ്ട് പൈക്ക അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹമീദ് അരമന അധ്യക്ഷത വഹിച്ചു.

 ജില്ലാ പ്രസിഡണ്ട് കെ.അഹ്മദ് ഷരീഫ്, ജന.സെക്രട്ടറി ജോസ് തയ്യില്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍, മുന്‍ പ്രസിഡണ്ട് എസ്.പി.സലാഹുദ്ദീന്‍, സി.പി.എം. കാസര്‍കോട് ഏരിയാ മുന്‍ സെക്രട്ടറി കെ.കുഞ്ഞിരാമന്‍, കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡണ്ട് ഹമീദ് പറപ്പാടി, ഐ.എന്‍.എല്‍. ജില്ലാ ജന. സെക്രട്ടറി അസീസ് കടപ്പുറം, പഞ്ചായത്തംഗം എസ്.എച്ച് ഹമീദ്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന്‍, വിവിധ സംഘടനാ പ്രതിനിധികളായ ജാഫര്‍ എരിയാല്‍, റിയാസ് കുന്നില്‍, പുത്തൂര്‍ അബ്ദുല്‍ ഹമീദ്, മാഹിന്‍ കുന്നില്‍, പി.ഇസ്മായീല്‍ ഹാജി, പി.ബി.അബ്ദുല്‍ റഹ്മാന്‍ ഹാജി, സത്താര്‍ എരിയാല്‍, ഇഖ്ബാല്‍ എരിയാല്‍, ഇഖ്ബാല്‍ യുവര്‍ ചോയ്‌സ്, ശിവരാമഷെട്ടി, കബീര്‍ കടവത്ത്, സുരേഷ് ചാന്ദിനി, മൊയ്തീന്‍ കൊടിയമ്മ, സതീഷ, സിയാദ് ഫാന്‍സി, മാലിങ്ക ഷെട്ടി, സിദ്ധീഖ് ബി.എം, മുനീര്‍ മൊഗര്‍, രമേഷ് പൂജാരി, കെ.ബി.ഗഫൂര്‍, പി.എം.മൊയ്തീന്‍, ഡി.എം.നൗഫല്‍, മുഹമ്മദലി മുബാറക് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം.നൂറുദ്ദീന്‍ സ്വാഗതവും ജാബിര്‍ കുന്നില്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved