Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » തിരുവനന്തപുരത്ത് മുന്‍ റേഡിയോ ജോക്കിയായ യുവഗായകനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് മുന്‍ റേഡിയോ ജോക്കിയായ യുവഗായകനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു

Written By Muhimmath News on Tuesday, 27 March 2018 | 11:19
























തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷി (34)നെയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം.
ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് രാജേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved