Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 12-ാം ഉറൂസ് മുബാറക്കിന്  ഈമാസം 26ന് രാവിലെ മഖാം സിയാറത്തോടെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. 28ന് വൈകിട്ട് മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സനദ് ദാന മഹാസമ്മേളനത്തോടെ സമാപിക്കും.

    ഉദ്ഘാടന സമ്മേളനം, ഖത്മുല്‍ ഖുര്‍ആന്‍, മുല്‍ത്തഖന്നൂര്‍ പണ്ഡിത സമ്മേളനം, ഇലല്‍ ഹബീബ്,  റാത്തീബ്, മൗലിദ് പാരായണം, സവാനീഹേ അഹ്ദല്‍ സമൂഹ പ്രാര്‍ത്ഥന, ദിക്‌റ് ഹല്‍ഖ, പ്രാസ്ഥാനിക സമ്മേളനം, ആദര്‍ശ പഠനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം, തുടങ്ങിയവ ഉറൂസ് ഭാഗമായി നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും പ്രസ്ഥാന നേതാക്കളും,  സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

ഉറൂസിലും സമ്മേളനത്തിലും അനുബന്ധ പരിപാടികളിലുമായി ഒരുലക്ഷത്തിലേറെ പേര്‍ എത്തിച്ചേരും. ജില്ലയിലേയും ദക്ഷിണ കര്‍ണ്ണാടകയുടെയും ആത്മീയ സംഗമമായി മാറുന്ന സമ്മേളന വിജയത്തിന് 1001 അംഗ സ്വാഗത സംഘവും 313 അംഗ ഖദമുല്‍ അഹ്ദലിയ്യ സന്നദ്ധ സംഗവും സജ്ജമായി രംഗത്തുണ്ട്. 

26ന് വ്യാഴാഴ്ച രാവിലെ 8.30ന് മുഹിമ്മാത്ത് നഗറിലുള്ള സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി പതാക ഉയര്‍ത്തും. 

    തുടര്‍ന്ന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തും. ലണ്ടന്‍ മുഹമ്മദ് ഹാജി, സി അബ്ദുല്ല ഹാജി ചിത്താരി, ഹാജി ഹകീം കളനാട് അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.                                                                                       ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന്റെ ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ  തങ്ങല്‍ നടത്തും.

11.30ന് മുല്‍ത്തഖന്നൂര്‍ എന്ന പേരില്‍ നടക്കുന്ന പണ്ഡിത സമ്മേളനം സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ പി അബദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്  ഉദ്ഘാടനം ചെയ്യും. മഹിത മാതൃകകള്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയില്‍ ആദര്‍ശ സംരക്ഷണം ത്യാഗത്തിന്റെ ഗതകാലം എന്ന വിഷയത്തില്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരവും, പഠനം ഗവേഷണം സമര്‍പ്പണത്തിന്റെ ഇന്നലെകള്‍ എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും വിഷയാവതരണം നടത്തും. 
രാത്രി 8ന് നടക്കുന്ന ഇലല്‍ ഹബീബ് എന്ന പേരിലുള്ള സ്‌നേഹ സദസ്സ് സി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാപന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 
ഉറൂസ് മുബാറക് ഭാഗമായി 27ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് മജ്‌ലിസുറാത്തീബ്  നടക്കും. സയ്യിദ് യു പി എസ് തങ്ങള്‍, വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തും. ഉച്ചക്ക് 1.30ന് സവാനിഹേ അഹ്ദല്‍ എന്ന പേരില്‍ പ്രകീര്‍ത്തന സദസ്സ് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ് ഇബ്രാഹീം അല്‍ഹാദി സഖാഫി ചൂരിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍, ഹംസ മിസ്ബാഹി പ്രസംഗിക്കും. 

    വൈകിട്ട് അഞ്ചിന്  ഖത്തം ദുആ സദസ്സ് അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമിയുടെ അദ്ധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്യും.  മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. 

   രാത്രി 7ന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ദിക്ര്‍ ഹല്‍ഖ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂരിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും.  ബായാര്‍ അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തും. 

28ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വിഷ ബീജങ്ങള്‍ക്കെതിരെ ബോധനം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളിലായി പഠന സംഗമം നടക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി കല്ലായി പ്രാര്‍ത്ഥന നടത്തും.  
'സലഫിസം മൗദീദിസം? തീവ്രവാദം' എന്ന വിഷയം ഹംസക്കോയ ബാഖവി മുന്നിയൂര്‍ അവതരിപ്പിക്കും. 'തബ്‌ലീഗിസം ആത്മീയ ചൂഷണം' അബ്ദുല്‍ റശീദ് സഖാഫി പത്തപ്പിരിയം, 'ലഹരി കൗമാരം കാമ്പസ്' സി എന്‍ ജഅ്ഫര്‍ സ്വാദിഖ്  എന്നിവര്‍ അവതരിപ്പിക്കും. 

      ഉച്ചക്ക് ഒരു മണിക്ക്  സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് ബിരുദധാരികള്‍ക്ക് സ്ഥാനവസ്ത്രം നല്‍കും. 1.30ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മുഹിമ്മാത്ത് ട്രഷറര്‍ സി ഐ അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ വി പി എം ഫൈസി വില്യാപ്പള്ളി  ഉ്ദഘാടനം ചെയ്യും. സയ്യിദ് ഹബീബ് അഹ്ദല്‍ പാഴൂര്‍ പ്രാര്‍ത്ഥന നടത്തും. എസ് പി ഹംസ സഖാഫി, ഹാരിസ് ഹിമമി പരപ്പ  പ്രസംഗിക്കും.

ശനിയാഴ്ച  വൈകിട്ട് 5ന് സമാപന മഹാ സമ്മേളനം ളിയാഉല്‍ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലികുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെ്ക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാനവും പ്രഭാഷണവും നിര്‍വ്വഹിക്കും. കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. 

    സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, ശറഫുല്‍ ഉലമ അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, സൈനുല്‍ ഉലമാ മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, അബ്ദുറശീദ് സൈനി,  ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, അബ്ദുറഷീദ് നരിക്കോട് തുടങ്ങിയവര്‍ പ്രസംഗിക്കും.     കര്‍ണാടക മന്ത്രി യു ടി ഖാദര്‍, വൈ.അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, മന്‍സൂര്‍ ഹാജി ചെന്നൈ മുഖ്യാതിഥികളായിരിക്കും. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും.  ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി സ്വാഗതം പറയും.

പത്രസമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലക്കട്ട (ചെയര്‍മാന്‍ സ്വാഗത സംഘം)
  സുലൈമാന്‍ കരിവെള്ളൂര്‍ (എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി), ഹാജി അമീറലി ചൂരി (ട്രഷറര്‍ മുഹിമ്മാത്ത്),   അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (വൈസ് പ്രസിഡന്റ് ജില്ലാ എസ്.വൈ.എസ്), മൂസ സഖാഫി കളത്തൂര്‍ (കണ്‍വീനര്‍, സ്വാഗത സംഘം സമിതി), മുനീര്‍ അഹ്ദല്‍ തങ്ങള്‍ (എസ്.എസ്. എഫ് ജില്ലാ വൈസ് പ്രസിഡന്റ്) സംബന്ധിച്ചു.Leave A Reply