Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , , , , » ഹിമമീസ് സന്ദേശ യാത്ര ആരംഭിച്ചു; തിങ്കളാഴ്ച മലയോര മേഖലയില്‍

ഹിമമീസ് സന്ദേശ യാത്ര ആരംഭിച്ചു; തിങ്കളാഴ്ച മലയോര മേഖലയില്‍

Written By Muhimmath News on Sunday, 22 April 2018 | 20:13


പുത്തിഗെ: ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന മുഹിമ്മാത്ത് അഹ്ദല്‍ മഖാം ഉറൂസ് വിളംബരം ചെയ്തു കൊണ്ട് ജില്ലാ ഹിമമീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സന്ദേശ യാത്രക്ക് തൃക്കരിപ്പൂരില്‍ നിന്നും പ്രൗഡ തുടക്കം.

ബീരിച്ചേരി മഖാം പരിസരത്ത് നടന്ന പ്രൗഡ ചടങ്ങില്‍ ജാഥ ക്യാപ്റ്റന്‍ ബഷീര്‍ ഹിമമി പെരുമ്പളക്ക് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ പതാക കൈമാറി. ശഹീദ് ഹിമമി പ്രഭാഷണം നടത്തി.

യാത്ര തിങ്കളാഴ്ച മലയോര മേഖലയായ മരുതടുക്കം മഖാം പരിസരത്ത് നിന്ന് ആരംഭിക്കും. കുണ്ടംകുഴി വഴി ഏണിയാടി, മാണിമൂല, പള്ളങ്കോട്, ഗാളിമുഖം, കര്‍ണൂര്‍, ആദൂര്‍ പള്ളം, മുള്ളേരിയ, പള്ളപ്പാടി, നാരമ്പാടി, എ പി സര്‍ക്കുള്‍, മാര്‍പ്പിനടുക്കം, പെര്‍ഡാല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പട്ടഌയില്‍ സമാപിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved