Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞതിന് 27പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ജമ്മു കാശ്മീരില്‍ എട്ടുവയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവനും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. 













ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി അറിയില്ലെന്നും ഏതെങ്കിലും രൂപത്തില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടികളെടുക്കുമെന്നും ബസുകള്‍ ഉള്‍പ്പടെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് പോലീസ് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് മേധാവി കെ.ജി സൈമണും പറഞ്ഞു. 

ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. 


തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍  ഉണ്ടാക്കിയ സന്ദേശം പ്രചരിച്ചത്.ചിലര്‍ വോയ്‌സ് സന്ദേശത്തിലൂടെയും ഹര്‍ത്താലാഹ്വനം ചെയ്തു.  ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടേയോ പിന്തുണയില്ലാതെയുള്ള ജനകീയ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സോഷ്യല്‍ മീഡിയയുടെ ശക്തി കാണിച്ചു കൊടുക്കണമെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്.


Leave A Reply