Latest News :
...
Home » , , , » കത്‌വ പെണ്‍കുട്ടിയെ അപമാനിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു

കത്‌വ പെണ്‍കുട്ടിയെ അപമാനിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു

Written By Muhimmath News on Saturday, 14 April 2018 | 12:33
























പനങ്ങാട്: കത്‌വയില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊടാക് മഹീന്ദ്ര ബാങ്കിലെ അസിസ്റ്റന്റ് മാനാജറായിരുന്ന വിഷ്ണു നന്ദകുമാറിനെതിരെയാണ് കേസ്. ഫേസ്ബുക്കിലായിരുന്നു പെണ്‍കുട്ടിയെ അപമാനിച്ച് ഇയാള്‍ പോസ്റ്റിട്ടത്.

ഇയാള്‍ക്കെതിരെ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രൂക്ഷമായതോടെ വിഷ്ണുവിനെ പിരിച്ചുവിട്ടതായി ബാങ്ക് ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. കശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസുകാരി ആസിഫയുടെ വിയോഗത്തില്‍ ഇയാള്‍ ക്രൂര പ്രതികരണം ഇങ്ങനെയായിരുന്നു; 'ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ'. ഇതിനെതിരേ ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്നലെ ഒറ്റ രാത്രി കൊണ്ട് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജ് റേറ്റിങ് 1.4 ലേക്ക് കൂപ്പുകുത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved