Latest News :
...
Home » » തൊഴില്‍ നിയമം ലങ്കിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കും

തൊഴില്‍ നിയമം ലങ്കിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കും

Written By Muhimmath News on Friday, 6 April 2018 | 17:24


അബുദാബി: തൊഴില്‍ നിയമം ലങ്കിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹസന്‍ മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. 2017 ജനുവരി മുതല്‍ മാര്‍ച്ച് 2018 വരെ ശമ്പളം ലഭിക്കാത്ത കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ തൊഴില്‍ മേഖലയില്‍ പരിക്ക് പറ്റിയ തൊണ്ണൂറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 2017 ല്‍ ഇത് 48 ആയി കുറഞ്ഞു. വേതനം നല്‍കാത്ത കേസുകളില്‍ 5 മില്യന്‍ ദിര്‍ഹമാണ് പിഴയായി  ഈടാക്കിയത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമാക്കുമെന്നും മുഹമ്മദ് അല്‍ ഹമ്മദി വ്യക്തമാക്കി. ജീവനക്കാരുടെ പരാതിയില്‍ അബുദാബിയില്‍ നിരവധി തൊഴില്‍ ഉടമകള്‍ക്കെതിരെ നടപടി സീകരിച്ചതായും അദ്ദേഹം പറഞ്ഞു.

തൊഴിലുടമകളുമായി എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ എ ഡി ജിയുടെ മാനവ വിഭവശേഷി, എമിറേറ്റേഷന്‍, ലേബര്‍ കോടതികള്‍, മൊബൈല്‍ കോര്‍ട്ടുകള്‍ എന്നിവയെ സമീപിക്കാന്‍ തൊഴിലാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു. എമിറേറ്റിലെ തൊഴിലാളികള്‍ക്ക് മൊബൈല്‍ കോടതിയില്‍ നിന്ന് ആയിരക്കണക്കിന് പരാതികള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തവര്‍ക്ക് വേതന സംരക്ഷണ സംവിധാനം ലംഘിച്ചതിന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ വന്‍ തുകയാണ് പിഴ ലഭിച്ചത്.  2009 ല്‍ ആരംഭിച്ച വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഡബ്ലിയൂ പി എസ്  ബാങ്കുകള്‍ അല്ലെങ്കില്‍ മണി എക്‌സ്‌ചേഞ്ച് കളിലൂടെ തൊഴിലാളികളുടെ ശമ്പളം  ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട്  ഉറപ്പാക്കുന്നു. തൊഴിലാളികള്‍  കോടതി ഫീസ് സംബന്ധിച്ച് വിഷമിക്കേണ്ടതില്ല.  തൊഴില്‍ ഉടമക്കെതിരെ പരാതി പറയുന്നതിന് തൊഴിലാളികള്‍ക്ക് കോടതി ഫീസ് നല്‍കേണ്ടതില്ല. അതുകൊണ്ട് കോടതിയില്‍ പരാതിപ്പെടാന്‍ തൊഴിലാളികള്‍ക്ക് കഴിയും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേബര്‍ കേസുകളില്‍ പെട്ടെന്നുള്ള വിധി ഉറപ്പാക്കുകയും കാലതാമസം കുറക്കുകയും ചെയ്യുന്നതിനായി കഴിഞ്ഞ നവംബറില്‍ അബുദാബി ജുഡീഷ്യല്‍ വകുപ്പ്  വണ്‍ ഡേ കോര്‍ട്ട് ആരംഭിച്ചു. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ അസംതൃപ്തമായ തൊഴില്‍ തര്‍ക്കങ്ങളില്‍ ഏകദിന കോടതി ഇടപെടും അദ്ദേഹം വ്യക്തമാക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved