Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page

അബുദാബി: വില്ലാ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ മവാഖിഫ് പാര്‍ക്കിങ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അബുദാബി നഗരത്തില സാബ്, മന്തക്ക റാസല്‍ഖൈമ, ബുത്തീന്‍ തുടങ്ങിയ മേഖലകളിലെ വില്ലകളില്‍ താമസിക്കുന്ന സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ നൂറുകണക്കിനു സ്വകാര്യ വാഹനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം 500 ദിര്‍ഹം പിഴ ലഭിച്ചത്. അംഗീകൃത പാര്‍ക്കിങ് ബേകളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യാനും വില്ലകളിലെ താമസം നിയമാനുസൃതമാണെന്ന് രജിസ്റ്റര്‍ ചെയ്യാനും തുടര്‍ച്ചയായി മവാഖിഫ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചവര്‍ക്കാണ് പിഴ ലഭിച്ചത്. 

മുനിസിപ്പാലിറ്റിയില്‍ തവ്തീഖ് രജിസ്റ്റര്‍ ചെയ്ത വാടക കരാറും ജല വൈദ്യുതി ബില്‍ സ്വന്തം പേരിലും ഉള്ള വിദേശികള്‍ക്ക് ആദ്യ വാഹനത്തിന് 800 ദിര്‍ഹവും രണ്ടാമത്തെ വാഹനത്തിന് 1200 ദിര്‍ഹവുമാണ് ഒരു വര്‍ഷത്തേക്കുള്ള പാര്‍ക്കിങ് ഫീസ്. വില്ലകളില്‍ എത്തുന്ന അതിഥികളുടെ വാഹനത്തിന് പേ പാര്‍ക്കിങ് മെഷീന്‍ സ്ഥാപിക്കാത്തതിനാല്‍ പിഴ ലഭിക്കുമെന്ന ആശങ്കയിലാണ് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍.

Leave A Reply