Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » ഉദ്ഘാടന ദിവസം പ്രവേശനം സൗജന്യം; ദ് ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ ഏപ്രില്‍ 22 ന് പൊതുജനങ്ങള്‍ക്കായി തുറക്കും

ഉദ്ഘാടന ദിവസം പ്രവേശനം സൗജന്യം; ദ് ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ ഏപ്രില്‍ 22 ന് പൊതുജനങ്ങള്‍ക്കായി തുറക്കും

Written By Muhimmath News on Friday, 13 April 2018 | 21:05


അബുദാബി: രാഷ്ട്രപിതാവ് ശൈഖ്  സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ  ഓര്‍മയ്ക്കായി അബുദാബി മറീന അഡ്‌നോക് ആസ്ഥാന മന്ദിരത്തിനും എമിറേറ്റ്‌സ് പാലസിനും സമീപത്തായി നിര്‍മിച്ച ദ് ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ ഏപ്രില്‍ 22നു പൊതുജനങ്ങള്‍ക്കായി തുറക്കും. അബുദാബി ബ്രേക്ക് വാട്ടറിലേക്കുള്ള പാതയോരത്ത് 3.3 ഹെക്ടര്‍ സ്ഥലത്താണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതുമുതല്‍ രാത്രി 10 വരെ പൊതുജനങ്ങള്‍ക്കു സൗജന്യമായി പ്രവേശനം അനുവദിക്കും. 


ശൈഖ്  സായിദിന്റെ ത്രിമാന ചിത്രം പ്രശസ്ത കലാകാരനായ റാല്‍ഫ് ഹെല്‍മിക് സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശൈഖ്  സായിദിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് സ്മാരകം നിര്‍മിച്ചത്. രാജ്യത്തെ യുവാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ശൈഖ്  സായിദിന്റെ ദര്‍ശനം, അദ്ദേഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ എന്നിവ അടുത്തറിയാന്‍ സ്മാരകം സഹായകരമാകും. സായിദിന്റെ ജീവിതവും മൂല്യങ്ങളും മനസ്സിലാക്കാന്‍ വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved