Latest News :
...
Home » » 2,000 ദിര്‍ഹം പിഴയും, ലൈസന്‍സുകളില്‍ 12 ബ്ലാക്ക് പോയിന്റും; ശബ്ദ മലിനീകരണം അബുദാബിയില്‍ 626 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

2,000 ദിര്‍ഹം പിഴയും, ലൈസന്‍സുകളില്‍ 12 ബ്ലാക്ക് പോയിന്റും; ശബ്ദ മലിനീകരണം അബുദാബിയില്‍ 626 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

Written By Muhimmath News on Sunday, 15 April 2018 | 11:16


അബുദാബി: നഗരത്തില്‍ ശബ്ദ മലിനീകരണമുണ്ടാക്കിയ കാറുകളുടെ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ മൂന്ന് മാസത്തില്‍ നടത്തിയ പരിശോധനയിലാണ് ശബ്ദ മലിനീകരണമുണ്ടാക്കിയ കാറുകളുടെ 626 ഡ്രൈവര്‍മാര്‍ക്ക് 2,000 ദിര്‍ഹം പിഴയും, ലൈസന്‍സുകളില്‍ 12 ബ്ലാക്ക് പോയിന്റും ലഭിച്ചത്. ശബ്ദപരിവര്‍ത്തന പരിധിയില്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ട്, എന്നാല്‍ ചിലര്‍ നിയമ പരിധിക്ക് പുറത്ത് കാറിന്റെ ശബ്ദം ഉയര്‍ത്തുന്നുണ്ട് ഇത്  നിയമ ലംഘനമാണെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ ജൂലൈയില്‍ ഭേദഗതി ചെയ്ത ട്രാഫിക് നിയമത്തെ കുറിച്ച് പൊതുജനത്തെ ഓര്‍മിപ്പിക്കുന്നതിനായി അബുദാബി പോലീസ് നവ മാധ്യമങ്ങളിലൂടെ കര്‍ശനമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. റോഡിലെ അപകടങ്ങളുടെ എണ്ണം കുറക്കുന്നതിനാണ് കര്‍ശനമായ നടപടി സീകരിക്കുന്നതെന്ന് അബുദാബി പോലീസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved