Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » അബുദാബിയില്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; നിരവധി താമസ കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ്

അബുദാബിയില്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; നിരവധി താമസ കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ്

Written By Muhimmath News on Friday, 6 April 2018 | 17:37


അബുദാബി: അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തി. ഏഴു കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതായി നിയമ  ലംഘനങ്ങള്‍ നടത്തിയതായും നഗരസഭ അറിയിച്ചു. റൗള, അല്‍ റിഫ്, അല്‍ ജര്‍ഫ്, സിഹ സൈദിര , സംഹ , പഴയ ഷഹാമ എന്നിവിടങ്ങളിലെ 15 താല്‍കാലിക താമസ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ താമസ സൗകര്യവും സുരക്ഷിതവും ശുചിത്വ നിലവാരവും തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പുവരുത്തിയതായി നഗരസഭ അറിയിച്ചു. 

വാടക കരാറുകള്‍, തൊഴിലാളി സുരക്ഷ, ഭക്ഷണ നിലവാരം, അടുക്കളകള്‍, റിസോര്‍ട്ട് ഹാളുകള്‍, താമസ സൗകര്യം, അടിയന്തിര നടപടിക്രമങ്ങള്‍ എന്നിവ നഗരസഭ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ചു. പരിശോധനയില്‍ സുരക്ഷാ നടപടികള്‍ പാലിക്കാത്ത ലൈസന്‍സില്ലാത്ത ഒരു ബാര്‍ബര്‍ ഷോപ്പ് കണ്ടുകെട്ടിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved