Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ട് പോവുകയും തിരിച്ച് വീട്ടില്‍ കൊണ്ടു വിടുകയും ചെയ്യുന്ന വേളയിലുള്ള റോഡ് അപകട സാധ്യതകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ ഈ പുതിയ പരിപാടി. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസ്സുകളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ബസ്സിന് പുറത്തെ സ്റ്റോപ് ബോര്‍ഡ് ആക്ടീവായി കിടക്കുന്നത് കണ്ടാല്‍ പുറകിലുള്ള  വാഹനങ്ങള്‍ നിര്‍ത്തുകയോ വേഗത കുറക്കുകയോ ചെയ്യണം. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസ് ഇറങ്ങുകയും കയറുകയും ചെയ്യുന്ന സമയങ്ങളില്‍ ബസ്സിനെ മറി കടക്കാന്‍ ശ്രമിച്ചാല്‍ ബസ്സിന്റെ ഇടത് വശത്തെ ക്യാമറ പിടികൂടും. സ്‌കൂള്‍ ബസ്സിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവറുടെ പിറകിലെ സീറ്റില്‍ നിന്നും സ്റ്റോപ്പ് ബോര്‍ഡ് പുറത്തേക്ക് നിവര്‍ന്ന് നില്‍ക്കുന്നതോടെ ഈ ബോര്‍ഡിലുള്ള ക്യാമറയും നിയമലംഘകനെ നിരീക്ഷിക്കും. ഓവര്‍ടേക്കു ചെയ്യുന്ന വാഹനത്തിന്റെ ചിത്രം ഈ ക്യാമറയില്‍ നിന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പെട്രോള്‍ വിഭാഗം ഓഫീസില്‍ ഉടന്‍ എത്തും.

കുട്ടികള്‍ ബസ്സുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടവേളകളിലാണ് ഡ്രൈവര്‍മാര്‍ സ്‌റ്റോപ് ബോര്‍ഡ് ആക്ടീവ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ആക്ടീവ് ബട്ടണ്‍ അമര്‍ത്താന്‍ മറക്കുന്ന സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍മാരില്‍ നിന്നും 500 ദര്‍ഹം പിഴയൊടുക്കാനും മന്ത്രാലയം തീരുമാനിച്ചു. ബസ് നിര്‍ത്തി കുട്ടികളെ കയറ്റി ഇറക്കുന്ന വേളയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുകയും, ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യും. സ്റ്റോപ്പ് ബോര്‍ഡ് പുറത്തേക്ക് കാണിച്ചതിന് ശേഷം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും, ലൈസന്‍സില്‍ പത്ത് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി അറിയിച്ചു. റോഡ് സുരക്ഷാ മാര്‍ഗങ്ങളും ട്രാഫിക്ക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ എല്ലാ ഡ്രൈവര്‍മാരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെയും റോഡപകടങ്ങള്‍ കുറക്കുന്നത്തിന്റെയും ഭാഗമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അറബ് സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്ററും ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷവും ആരംഭിച്ചതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയത്.

Leave A Reply