Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
അബുദാബി: അബുദാബി ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചര്‍ സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി രമേശ് വി പണിക്കര്‍, വൈസ് പ്രസിഡന്റായി ജയറാം റായ്, ജനറല്‍ സെക്രട്ടറി ഈപ്പന്‍ മമ്മുട്ടില്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സി ജി ഗോപകുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍ മുണ്ടയാട് , എന്റര്‍റ്റെമെന്റ് സെക്രട്ടറിയായി ശ്രീകുമാര്‍ ഗോപിനാഥ്, സാഹിത്യ വിഭാഗം സെക്രട്ടറി  ജ്യോതിലാല്‍ ബാലന്‍, കായിക വിഭാഗം സെക്രട്ടറിയായി രമേശന്‍ കെ ടി പി, ദക്ഷിണ മേഖല വിഭാഗം സെക്രട്ടറിയായി മുഹമ്മദ് റഷീദ് പി സി, ഓഡിറ്റര്‍ ജി എന്‍ ശശികുമാര്‍ എന്നിവരെ തിരഞ്ഞെടുത്തതായി ഐഎസ്‌സി ചീഫ് ഇലക്ഷന്‍ ഓഫിസര്‍ വി ജി ഷാജി അറിയിച്ചു. 

സാമൂഹിക വികസന മന്ത്രാലയം പ്രതിനിധികളുടെ നിരീക്ഷണത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്. അസിസ്റ്റന്റ് ട്രഷറര്‍, ഈസ്റ്റേണ്‍ റീജന്‍ സെക്രട്ടറി, വെസ്റ്റേണ്‍ റീജന്‍ സെക്രട്ടറി, നോര്‍ത്തേണ്‍ റീജന്‍ സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ഇക്കുറി ആരും നോമിനേഷന്‍ സമര്‍പ്പിച്ചിട്ടില്ല. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കും. പ്രസിഡന്റായി തിരഞ്ഞെടുത്ത രമേശ് പണിക്കര്‍ 2011, 2015 കാലഘട്ടത്തില്‍ പ്രസിഡന്റായും, 2010, 2003 ല്‍ ജനറല്‍ സെക്രട്ടറിയായും, 1995 ട്രഷററായും, 1990 ഓഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave A Reply