Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട: മിനിലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. അടൂര്‍ കാട്ടിപ്പാറയിലെ പരേതനായ അടുക്കാടുക്കം ദാമോദരന്‍ നായരുടെയും മുങ്ങത്ത് കാര്‍ത്യായനിയമ്മയുടെയും മകന്‍ ചന്ദ്രശേഖരന്‍ (ബേബി -50) ആണ് മരിച്ചത്. 

വ്യാഴാഴ്ച രാത്രി എട്ടോടെ കാറടുക്ക 13-ാം മൈലിലാണ് അപകടം. റോഡ് മുറിച്ചുകടക്കുമ്പോള്‍ മിനിലോറി ഇടിക്കുകയായിരുന്നു. ചന്ദ്രശേഖരന്‍ സ്ംഭവസ്ഥലത്തുതന്നെ മരിച്ചു. 
മൂന്നു പതിറ്റാണ്ടായി കാസര്‍കോട് നഗരത്തിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ്.  

ബേബിയേട്ടന്റെ അകാല വിയോഗം ഒരു ഗ്രാമത്തെ തന്നെ കണ്ണീരിലാഴ്ത്തി. ബേബിയേട്ടന്‍ മരുന്ന് കൊടുക്കാത്ത വീടുകള്‍ തന്നെ പള്ളഞ്ചി കാട്ടിപ്പറയില്‍ അപ്പൂര്‍വമാണ്. കുട്ടികള്‍ക്കും വയോധികര്‍ക്കും അവശ്യമായമരുന്നുകള്‍ സ്ഥിരമായി അദ്ദേഹം തന്നെ വീട്ടില്‍ കൊണ്ട് കൊടുത്തിരുന്നു. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അദ്ദേഹം ചെയ്തിരുന്ന വലിയ ഉപകാരങ്ങള്‍ നാട്ടുകാരുടെ  പ്രിയപ്പെട്ട ബേബിയേട്ടനാക്കി മാറ്റി...പെട്ടന്നുള്ള വിയോഗം വിശ്വസിക്കാനാവാതെ തേങ്ങുകയാണ് കാട്ടിപ്പാറ ഗ്രാമം.



ഭാര്യ: ജ്യോതി. മക്കള്‍: ദൃശ്യ, ദര്‍ശന. മരുമകന്‍: രാജേഷ് കൊളത്തൂര്‍. സഹോദരങ്ങള്‍: ഇന്ദുദേവ്, ബാബുരാജ് (റെയില്‍വെ), കസ്തൂരി, പ്രസന്ന, ഷൈനി. 

Leave A Reply