Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » » ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്

ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 17 April 2018 | 12:38
























രാജപുരം: ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നും ആട്ടിന്‍ കാഷ്ഠവുമായി വരികയായിരുന്ന ലോറി കാസര്‍കോട്ടുനിന്നും കൊട്ടോടിയിലേക്ക് വരും വഴി ചീച്ചക്കയ ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഡ്രൈവര്‍ ഇമ്രാന്‍(33), ശങ്കര്‍(40), ഇല്യാസ് പാഷ(34), മല്ലേഷ്(30), നീലേഷ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ടു റബര്‍ത്തോട്ടത്തിലേക്കു മറിഞ്ഞ ലോറിയിലുണ്ടായിരുന്നവരെ സമീപത്തെ വീട്ടുകാരാണ് ആളുകളെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. 
ലോറിയുടെ പല യന്ത്രഭാഗങ്ങളും ചിതറി തെറിച്ച നിലയിലാണ്. കൊട്ടോടിയിലും പരിസരപ്രദേശങ്ങളിലും വിതരണത്തിനായാണ് ആട്ടിന്‍ കാഷ്ടം എത്തിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved