Latest News :
...
Home » » കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; ലോറി സ്‌കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, ലോറി നിര്‍ത്താതെ പോയി

കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; ലോറി സ്‌കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, ലോറി നിര്‍ത്താതെ പോയി

Written By Muhimmath News on Thursday, 19 April 2018 | 10:50

കോട്ടിക്കുളം: കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. ലോറി സ്‌കൂട്ടറിലിടിച്ച് പിഞ്ചുകുഞ്ഞുള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ മരക്കാര്‍ ഭവനിലെ ലിന്‍ചു ചന്ദ്രന്‍ (30), ഗോപിയുടെ മക്കളായ ഗോപിക (15), അദ്ദീക് (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലിന്‍ചു ചന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ കോട്ടിക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. ലോറി നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. ഗോപികയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. ലിന്‍ചുവിന്റെ നടുവിന് ക്ഷതമേറ്റു. തലയ്ക്കു നിസാര ക്ഷതമേറ്റ അദ്ദീക് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ബേക്കലിലെ കുടുംബവീട്ടില്‍ നിന്ന് ഉദുമ കാപ്പിലിലേക്ക് വരുമ്‌ബോഴാണ് ഇവര്‍ അപകടത്തില്‍പെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved