Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » » നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 24 April 2018 | 11:42

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ തകര്‍ത്തു പെട്ടിക്കടയിലിടിച്ചു മറിഞ്ഞ് ഡ്രൈവര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഷമിയാസി (38)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ കോട്ടച്ചേരി പെട്രോള്‍ ബങ്കിനു സമീപത്താണ് അപകടമുണ്ടായത്. മംഗളൂരു വിമാനത്താവളത്തില്‍ ആളെ ഇറക്കി തിരിച്ചു വരുന്‌പോഴായിരുന്നു അപകടം.കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡര്‍ തകര്‍ത്ത് നെല്ലിക്കാട്ടെ അംഗപരിമിതന്‍ ഗോപിയുടെ പെട്ടിക്കടതകര്‍ത്തു മതിലില്‍ ഇടിച്ചുകയറിയാണ് കാര്‍ മറിഞ്ഞത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved