Latest News :
Home » » ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Written By Muhimmath News on Tuesday, 10 April 2018 | 16:57


കുമ്പള: ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞു. കാര്‍ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ കുമ്പള മാവിനക്കട്ടയിലാണ് അപകടം. ചെമനാട്ടെ നിസാമും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറിന് മുകളിലാണ് ലോറി മറിഞ്ഞത്. 

ചെമ്മനാട് സ്വദേശിയും മംഗഌരുവില്‍ താമസക്കാരനുമായ നിസാബിന്റെ മകന്‍ മുഹമ്മദ് നിസാബി(12)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ചെമ്മനാട്ട് വന്നശേഷം ഇന്നു രാവിലെ മംഗഌരുവിലേയ്ക്കു തിരികെ പോവുകയായിരുന്നു നിസാബും കുടുംബവും.

കാര്‍ മുന്നോട്ട് നീങ്ങിയത് കൊണ്ടാണ് അപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved