Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » ഉദുമയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്

ഉദുമയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 11 April 2018 | 17:05


ഉദുമ: ഉദുമ പള്ളത്ത് ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. ഊട്ടിയില്‍ ഉല്ലാസയാത്ര പോയി തിരിച്ചു വരികയായിരുന്ന പെരിയ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഏഴു പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി പെയ്ത മഴയെ തുടര്‍ന്ന് റോഡിലെ വെള്ളത്തില്‍ തെന്നിയാണ് ട്രാവലര്‍ നിയന്ത്രണം വിട്ടതെന്ന് കരുതുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved