Latest News :
...
Home » » ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Written By Muhimmath News on Friday, 13 April 2018 | 17:20


കൂത്തുപറമ്പ്: വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മാനന്തേരി പീടികക്കണ്ടി വീട്ടില്‍ രാഗേഷാ(36) ണ് മരിച്ചത്. ഇന്ന് കാലത്ത് 12ാം മൈലിലാണ് അപകടം. രാഗേഷ് സഞ്ചരിച്ച ബുള്ളറ്റ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാജേഷ് മരിച്ചു. മാനന്തേരിയിലെ സി പി രവീന്ദ്രന്‍-ഗീത ദമ്പതികളുടെ മകനാണ്. 

രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. വിഷു കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കൂത്തുപറമ്പിലേക്ക് വരികവെയാണ് അപകടം. മൃതദേഹം കൂത്തുപറമ്പ് ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണവം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: റിജ്‌ന. മക്കള്‍: അവന്തിക, അരോഷ്യ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved