Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , , » അംഗഡിമുഗറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 65കാരന്‍ ബൈക്കിടിച്ച് മരിച്ചു

അംഗഡിമുഗറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 65കാരന്‍ ബൈക്കിടിച്ച് മരിച്ചു

Written By Muhimmath News on Saturday, 14 April 2018 | 20:03


കുമ്പള: ബസ് കാത്തുനില്‍ക്കുകയായിരുന്ന 65കാരന്‍ ബൈക്കിടിച്ച് മരിച്ചു. ബാഡൂര്‍ അര്‍ജാലിലെ  രാമ മൂല്യ (65)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അംഗടിമുഗറില്‍ വെച്ചാണ് അപകടമുണ്ടായത്. കുടുംബ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ അംഗഡിമുഗറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു രാമമൂല്യ. ഇതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

രാമമൂല്യ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ബൈക്കോടിച്ചിരുന്ന യുവാവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം കുമ്പള സഹകരണാശുപത്രിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved