Latest News :
...
Home » , , , » കാഞ്ഞങ്ങാട്ട് ബൈക്ക് അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു.

കാഞ്ഞങ്ങാട്ട് ബൈക്ക് അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു.

Written By Muhimmath News on Wednesday, 18 April 2018 | 20:41

'

രാജപുരം: കാഞ്ഞങ്ങാട്ട് ബൈക്ക് അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. അമ്പലത്തറ പൊലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പനത്തടി പുലിക്കടവിലെ വാക്കില്ലത്ത് കിഴക്കേതില്‍ എ മധുസൂദനന്‍ (42) ണ് മരിച്ചത്. 

ബുധനാഴ്ച വൈകിട്ട് 4 മണിയേട് കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്ക് ബൈക്കില്‍ വരുന്നതിനിടയില്‍ നെല്ലിത്തറയില്‍ വെച്ച് ബൈക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ഇയാളെ നാട്ടുകാര്‍ ഉടന്‍ മംഗളൂരു ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഭാര്യ: രജനി. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: മായ, അനില്‍കുമാര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved