Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page

 പട്ടാമ്പി: നിര്‍ത്തിയിട്ടിരുന്ന കണ്ടൈനര്‍ ലോറിക്ക് പുറകില്‍ കാറിടിച്ച് കാറിലുണ്ടായിരുന്ന ഫുട്‌ബോള്‍ താരം ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. നെല്ലായ സ്വദേശി സുഹറ, മകന്‍ അജ്മല്‍ (കേരള സെവന്‍സ് ഫുട്‌ബോളില്‍ സോക്കര്‍ സ്‌പോട്ടിംങ് ഷൊര്‍ണൂരിന്റെ ക്യാപ്റ്റന്‍ ) പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ പെരിന്തമണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേലെ പട്ടാമ്പി ഡോ. ജോസ് പുളിക്കലിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കണ്ടൈനര്‍ ലോറിക്ക് പിന്നില്‍ എറണാകുളത്ത് നിന്നും പേങ്ങാട്ടിരിയിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നതെന്ന് അപകടസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സും നാട്ടുകാരും പട്ടാമ്പി പോലീസും വളരെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പട്ടാമ്പി സേവന ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തില്‍ പെടാനുള്ള കാരണമെന്ന് സംശയിക്കുന്നു. കാറിന്റെ പകുതിമുക്കാലും ലോറിയുടെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു.

Leave A Reply