Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു

Written By Muhimmath News on Monday, 9 April 2018 | 20:58


ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ട് 26 വിദ്യാര്‍ഥികള്‍ മരിച്ചു. കംഗ്ര ജില്ലയിലെ നൂര്‍പൂലിലാണ് സംഭവം. മലമുകളിലൂടെ പോകുകയായിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്.

വസീര്‍ റാം സിംഗ് പതാനിയ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. പ്രൈമറിക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചവരില്‍ ഏറെയും. ദുരന്ത നിവാരണ സേനയും സ്ഥലവാസികളും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനടത്തുന്നുണ്ട്. ഏതാനും പേര്‍ ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved