Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , » അമ്മയോടൊപ്പം പോകുമ്പോള്‍ ദിശ മാറിയെത്തിയ കാറിടിച്ചു ബാലികയ്ക്കു ദാരുണാന്ത്യം

അമ്മയോടൊപ്പം പോകുമ്പോള്‍ ദിശ മാറിയെത്തിയ കാറിടിച്ചു ബാലികയ്ക്കു ദാരുണാന്ത്യം

Written By Muhimmath News on Sunday, 22 April 2018 | 21:14



കാഞ്ഞങ്ങാട്ന്മ അമ്മയോടൊപ്പം നടന്നു പോകവേ ദിശമാറിയെത്തിയ കാറിടിച്ചു ബാലിക മരിച്ചു. അമ്പലത്തറ സ്‌നേഹാലയത്തിനു സമീപം താമസിക്കുന്ന ലിജോയുടെ മകള്‍ എലിസബത്ത്(10) ആണു മരിച്ചത്. ലിജോയുടെ ഭാര്യ ബിന്‍സി(32)യെ സാരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നോടെ അമ്പലത്തറ മൂന്നാം മൈലിലാണു സംഭവം.


കാഞ്ഞങ്ങാട്ടേക്കു വരാന്‍ ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു ബിന്‍സിയും മക്കളായ എലിസബത്ത്, ജോയല്‍, മരിയ എന്നിവരും. ഇവര്‍ക്കിടയിലേക്കു മൂന്നാംമൈല്‍ സ്വദേശി മൊയ്ദീന്‍ കുഞ്ഞ് ഓടിച്ച കാര്‍ പാഞ്ഞുകയറുകയായിരുന്നു. ദിശ തെറ്റി പിറകിലൂടെ എത്തിയ കാര്‍ എലിസബത്തിനെയും ബിന്‍സിയെയും ഇടിച്ചു തെറിപ്പിച്ചു. വീണ്ടും മുന്നോട്ടു 
നീങ്ങിയ കാര്‍ റോഡരികിലെ ക്ഷേത്രഭണ്ഡാരം തകര്‍ത്താണു നിന്നത്


കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കുമ്പളവെയില്‍ സ്വദേശിയാണു ലിജോ. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌നേഹാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരായിരുന്നു ലിജോയും ബിന്‍സിയും. എലിസബത്ത് അമ്പലത്തറ മേരി ക്വീന്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് 
വിദ്യാര്‍ഥിനിയാണ്. മൊയ്ദീന്‍ കുഞ്ഞിനെതിരെ പൊലീസ് കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved