Latest News :
Home » , » റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 65കാരന്‍ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 65കാരന്‍ മരിച്ചു

Written By Muhimmath News on Sunday, 8 April 2018 | 14:25


ഉപ്പള: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 65കാരന്‍ മരിച്ചു. കര്‍ണാടക സ്വദേശിയായ യതീഷ് പൂജാരി(65)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉപ്പള ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നു

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കുമ്പള ഹേരൂരിലാണ് യതിഷിന്റെ ഭാര്യയുടെ വീട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved