Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി എയര്‍ഇന്ത്യ

അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി എയര്‍ഇന്ത്യ

Written By Muhimmath News on Sunday, 8 April 2018 | 12:48


അബുദാബി: അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി എയര്‍ഇന്ത്യ. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന സര്‍വീസുണ്ടാകും . അബുദാബി വിമാനത്താവളത്തില്‍ നിന്ന് വെകുന്നേരം 4 ന് പുറപ്പെടുന്ന വിമാനം രാത്രി 9.35 ഓടെ കൊച്ചിയിലെത്തും. രാത്രി 12.30 ഓടെ വിമാനം അബുദാബിയിലേക്കും യാത്ര തിരിക്കും. ഇതിന് പുറമെ ഏപ്രില്‍ 18 മുതല്‍ 30വരെ ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രത്യേക സര്‍വീസുകളും ഉണ്ടാകും. 

ജൂണ്‍ ഒന്ന് മുതല്‍ വിമാനത്തിന്റെ സമയത്തില്‍ മാറ്റമുണ്ടാകും. തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ അബുദാബിയില്‍ നിന്ന് 1.15നായിരിക്കും വിമാനം യാത്രയാരംഭിക്കുക. രാവിലെ 6ന്  കൊച്ചിയിലെത്തുന്ന വിമാനം 12.15 ന് അബുദാബിയിലേക്ക് മടങ്ങും. 

കൂടാതെ ജൂണ്‍ 2ന് തമിഴ്‌നാടുമായി ബന്ധിപ്പിച്ചും എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ഇന്ത്യയുടെ പുതിയ സര്‍വീസുകളില്‍ മലയാളികളും ഏറെ സന്തോഷത്തിലാണ്. കുട്ടികള്‍ക്ക് ഒരു ബാഗ് അധികം കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved